Manju Pole
Vidyasagar & Sreenivas
5:02ഹോയ് ഹോയ് ഹോയ് ഹോയ് ആ ഒരുത്തി അവളൊരുത്തി പാൽ മണക്കും കതിരൊരുത്തി ആ ഒരുത്തി അവളൊരുത്തി പാൽ മണക്കും കതിരൊരുത്തി ഒരുത്തിയന്നെന്നെ പിരിഞ്ഞ നേരത്ത് പൊഴിഞ്ഞതൊക്കെയും പാഴിലാ കരഞ്ഞു നീലിച്ച കനവിലൊക്കെയും കരിമുകിലിൻ ചാകരാ ഹോയ് ഹോയ് ഹോയ് ഹോയ് ഈ ഒരുത്തി ഇവളൊരുത്തി പാലൊഴുകും ചിരി പരത്തി ഈ ഒരുത്തി ഇവളൊരുത്തി പാലൊഴുകും ചിരി പരത്തി ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്ത് വിരിഞ്ഞതൊക്കെയും പൂനിലാ തിരഞ്ഞു പോയൊരാ കടവിലൊക്കെയും നിറമെഴുതിയ താമരാ ഈ രാവ് രാവൊരു രാവല്ലാ ഈ കാറ്റ് മൂളണ ശീലല്ലാ ഇന്നേരമിളകിയ തിരയല്ലാ ഇതിലൊന്നും അവളില്ലാ ആ ഒരുത്തി അവളൊരുത്തി പാൽ മണക്കും കതിരൊരുത്തി ഈ ഒരുത്തി ഇവളൊരുത്തി പാലൊഴുകും ചിരി പരത്തി ആ കടമ്പുമരച്ചോട്ടിലാലിലെ നാണമിത്തിരി ചോർന്ന നാൾ ഇളംകുയിലിൻ നേർത്തൊരീണം ചേർന്ന ചുണ്ടാൽ കോറി നീ അ തലങ്ങും വെലങ്ങും കോറി നീ ഓർക്കുന്നുണ്ടോ നീ ഓർത്തെടുക്കു നീ കാണുന്നുണ്ടോ നീ കണ്ടു നിന്നു ഞാൻ ആഞ്ഞോടും പ്രായം പോയാൽ കാര്യം തീരൂല്ലേ ആ ഒരുത്തി അവളൊരുത്തി (ആഹ) പാൽ മണക്കും കതിരൊരുത്തി (ആഹ) ആ ഒരുത്തി അവളൊരുത്തി (ആഹ) പാൽ മണക്കും കതിരൊരുത്തി ആ കുറുമ്പുമഴക്കോളു തിങ്ങിയാ കത്ത് നീട്ടി നീ പോയ നാൾ പൊറങ്കടലിൽ രാവു നീളെ ചങ്കു കാഞ്ഞു പാടി ഞാൻ കുറുങ്ങി നുറുങ്ങി പാടി ഞാൻ കേൾക്കുന്നുണ്ടോ നീ കേട്ടിരിപ്പു നീ കാക്കുന്നുണ്ടോ നീ കാത്തിരിപ്പൂ ഞാൻ ആഞ്ഞോടും ശീതക്കാറ്റിൽ മാറോടൊട്ടൂല്ലേ ആ ഒരുത്തി അവളൊരുത്തി (ആഹ) പാൽ മണക്കും കതിരൊരുത്തി (ആഹ) ആ ഒരുത്തി അവളൊരുത്തി (ആഹ) പാൽ മണക്കും കതിരൊരുത്തി ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്ത് വിരിഞ്ഞതൊക്കെയും പൂനിലാ തിരഞ്ഞു പോയൊരാ കടവിലൊക്കെയും നിറമെഴുതിയ താമരാ ഈ രാവ് രാവൊരു രാവല്ലാ ഈ കാറ്റ് മൂളണ ശീലല്ലാ ഇന്നേരമിളകിയ തിരയല്ലാ ഇതിലൊന്നും അവളില്ലാ