Mozhikalum (Duet Version)

Mozhikalum (Duet Version)

Deepak Dev

Длительность: 6:02
Год: 2025
Скачать MP3

Текст песни

മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ

മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്

തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്

പൂവേ പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു  മെല്ലെ വിളിച്ചൂ
നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു ഉള്ളം മൊഴിഞ്ഞു

അനുരാഗം  ദിവ്യമനുരാഗമാരും അറിയാ കനവായ്

അവനെന്നുമീ മലർവാടിയിൽ സ്നേഹപൂവേ
നിന്നേ തേടി  അലയുന്നിതാ
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ

മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്

കാണാനേരത്തെന്നു കാണാൻ നെഞ്ചു പിടഞ്ഞു  ഏറെ പിടഞ്ഞൂ
ഹോ  മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ  എന്നേ നിനച്ചോ

ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞോ

അറിയാതെ എന്നിൽ അറിയാതെ വന്നൂ
മനസിൻ്റെ മയിൽപ്പീലി ഉഴിയുന്നുവോ

മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്

തിരകളും തീരവും ഹൃദയവും വാചാലമായ്

തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
ഉം  ഉം ഉം ഉം ആ  ഉം ഉം ഉം ഉംആ