Kilippenne

Kilippenne

Vidyasagar

Длительность: 4:36
Год: 2025
Скачать MP3

Текст песни

കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ
തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ
ചിരിക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ

കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍ താമ്പാളം തന്നില്ലേ
ഓ ഓ ഓ ഓ

തിരിമുറിയാതെ
പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി

പവിഴ തിരകളില്‍ സല്ലാപമായി
തിരിമുറിയാതെ
പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി

പവിഴ തിരകളില്‍ സല്ലാപമായി
മിഴിച്ചന്തം
ധിം ധിം
മൊഴിച്ചന്തം
ധിം ധിം
ചിരിച്ചന്തം
ധിം ധിം
പൂമഴയ്ക്ക്
ഇനി നീരാട്ട് താരാട്ട്
ഓമന ചോറൂണ്
ഈ രാവിൻ
പൂംതൊട്ടിൽ
ഈറൻ കാറ്റിൽ താനേ ആടുന്നു
കിളിപ്പെണ്ണേ
കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം തന്നില്ലേ
തന്നില്ലേ
കിനാവിന്‍ താമ്പാളം കണ്ടില്ലേ
കണ്ടില്ലേ
ഓ ഓ ഓ

വഴിയറിയാതെ
വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി

വഴിയറിയാതെ
വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
വളക്കൈകള്‍
ധിം ധിം
മണിപ്പന്തല്‍
ധിം ധിം
തകില്‍ താളം
ധിം ധിം
താമരയ്ക്ക്
ഇനി മാമ്പൂവോ തേന്‍പൂവോ
മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍
ഒരോ മുത്തും വാരി തൂവുന്നു
കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ
തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ
ചിരിക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ