Nilaamalare
Vidyasagar
4:15ആ, ആ, ആ ആ, ആ, ആ ആ, ആ, ആ, ആ അഴലിന്റെ ആഴങ്ങളിൽ അവൻ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ് അഴലിന്റെ ആഴങ്ങളിൽ അവൻ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ് ഇരുൾ ജീവനെ പൊതിഞ്ഞു ചിതൽ പ്രാണനിൽ മേഞ്ഞു കിതയ്ക്കുന്നു നീ ശ്വാസമേ അഴലിന്റെ ആഴങ്ങളിൽ അവൻ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ് പിന്നോട്ടു നോക്കാതെ പോകുന്നു നീ മറയുന്നു ജീവന്റെ പിറയായ നീ അന്നെന്റെ ഉൾച്ചുണ്ടിൽ തേൻ തുള്ളി നീ ഇനിയെന്റെ ഉൾപ്പൂവിൽ മിഴിനീരു നീ എന്തിനു വിതുമ്പലായ് ചേരുന്നു നീ പോകൂ വിഷാദരാവേ, എൻ നിദ്രയെ പുണരാതെ നീ അഴലിന്റെ ആഴങ്ങളിൽ അവൻ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ് ആ, ആ, ആ ആ, ആ, ആ പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ പതറുന്ന രാഗം നീ ഇനി വീണയിൽ അത്തറായ് നീ പെയ്യും നാൾ ദൂരെയായ് നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ പൊൻകൊലുസു കൊഞ്ചുമാ നിമിഷങ്ങളെൻ ഉള്ളിൽ കിലുങ്ങിടാതെ, ഇനി വരാതെ നീ എങ്ങോ പോയ് അഴലിന്റെ ആഴങ്ങളിൽ അവൻ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ് ഇരുൾ ജീവനെ പൊതിഞ്ഞു ചിതൽ പ്രാണനിൽ മേഞ്ഞു കിതയ്ക്കുന്നു നീ ശ്വാസമേ അഴലിന്റെ ആഴങ്ങളിൽ അവൻ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്