Kakka Malayile

Kakka Malayile

Alex, M.Jayachandran, Nikhil Raj

Длительность: 4:40
Год: 2012
Скачать MP3

Текст песни

കണ്ടത്തില് കെടക്കണ മുണ്ടത്തിപ്പരലിന്റെ കണ്ണ് ചെലചെല മേപ്പോട്ട് (മേപ്പോട്ട്)
മാനത്ത് പറക്കണ ചെമ്പരുന്തിന്റെ കണ്ണ് ചെലചെല കീഴ്പ്പോട്ട്
കണ്ണ് ചെലചെല കീഴ്പ്പോട്ട്

കാക്കാമലയിലെ കായ്ക്കാമരത്തിലെ കാറ്റിന് കൊഞ്ചലോ പെണ്ണേ നീ
കണ്ണേ താമരേ കാതില് തേന്മഴേ കണ്ടം പൂട്ടെടീ പൂഞ്ചോലേ
പാടം പൂത്തതറിഞ്ഞോടീ പൂവരമ്പില് വാടീ കന്നി മടന്തേ
നാടന് കാറ്റു കിതച്ചോടും ഞാറ്റിറമ്പിൽ കൂടാം കാട്ടുകരിമ്പേ

താനക താനക താനക താനക താനക താനക താതിനതോം
താനക താനക താനക താനക താനക താതിനതോം

കാക്കാമലയിലെ കായ്ക്കാമരത്തിലെ കാറ്റിന് കൊഞ്ചലോ പെണ്ണേ നീ
കണ്ണേ താമരേ കാതില് തേന്മഴേ കണ്ടം പൂട്ടെടീ പൂഞ്ചോലേ

പൂത്തൊരുങ്ങും കനിക്കൈത ദൂരെ പഴം പാട്ടുമായ് പാത്തു നിന്നേ
ഓരുവെള്ളം തരി കോരി നീക്കാന് കരിങ്കോരനും കാത്തുനിന്നേ (ഹേ)
ചേറ്റു മുളം പേറ്റി വരും നീറ്റി മുളങ്കാറ്റേ
ആറ്റകളോടേറ്റൊടുവില് നീയും ഇതാ തോറ്റേ
കണിവയലിലെ കുടമണിയുടെ കുണുകുണുങ്ങലു പോലെ
കൊഞ്ചിക്കുറുങ്ങണ പുഞ്ചക്കുരുവിക്കു നെഞ്ചില് കുടുക്കിട്ടതാരേ
കളിചിരിയുടെ കുളിരിളകണ നിറമുതിരുകള് പോലെ
കടകടക്കണ്ണില് കുഞ്ഞിക്കിനാവിന്റെ കരിമഷിയിട്ടതാരേ

കണ്ടത്തില് കെടക്കണ മുണ്ടത്തിപ്പരലിന്റെ കണ്ണ് ചെലചെല മേപ്പോട്ട്
മാനത്ത് പറക്കണ ചെമ്പരുന്തിന്റെ കണ്ണ് ചെലചെല കീഴ്പ്പോട്ട്

കാക്കാമലയിലെ കായ്ക്കാമരത്തിലെ കാറ്റിന് കൊഞ്ചലോ പെണ്ണേ നീ
കണ്ണേ താമരേ കാതില് തേന്മഴേ കണ്ടം പൂട്ടെടീ പൂഞ്ചോലേ

ഹേ തകൃത തിത്തോ തകൃത തിത്തോ ത
ഹേ തകൃത തിത്തോ തകൃത തിത്തോ ത
ഹേ ത ഹേ ഹേ ഹേ ഹേ ഹേ

ചേങ്ങനൊപ്പം നുകമേന്തി നീങ്ങാന് ചോളന് ചേകവന് മൂരിയുണ്ടേ
മാരിവില്ലില് മണിക്കോലു കെട്ടാന് കുതിച്ചോടുമീ കോരനുണ്ടേ
ഞാറ്റലയില് വട്ടമിടാന് കൊത്തികളേ വായോ
കൊത്തി വരും കൊക്കുരുമ്മി വിത്തുകളും തായോ
ചെറുപയറൊത്തു ചെല്ലച്ചെറുമികള് വിതവിതയ്ക്കണ നേരം
കുറുമൊഴിമുല്ലക്കുടപിടിച്ചൊരു കഥ പറയണ നേരം
പുള്ളിക്കുയിലിനു തെള്ളിക്കലമ്പണ കുട്ടിക്കുറുമ്പുകള് കേട്ട്
തെളിവെയിലത്ത് തുള്ളിപ്പൊളയണ കാളക്കുളമ്പടിപ്പാട്ട്