O Rabba Bhayangariya
Shaan Rahman
3:09ഉല്ലാസഗായികേ നിൻ നായകൻ ഈ ഞാനേ എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം ഉന്മാദ ദായിനീ നിൻ നീലക്കണ്ണാൽ നീ എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ നല്ല മാമ്പൂവിൻ മണമോലും കവിളല്ലിയിൽ എൻ്റെ പ്രണയത്തിൻ സമ്മാനം തൊടുവിക്കും ഞാൻ അണി പുലർമഞ്ഞു പൊതിയുന്ന പൂങ്കാവ് നീ അതിനിനിയുള്ള ജന്മങ്ങൾ പാറാവ് ഞാൻ ഉല്ലാസഗായികേ നിൻ നായകൻ ഈ ഞാനേ എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം ഉന്മാദ ദായിനീ നിൻ നീലക്കണ്ണാൽ നീ(ദായിനീ) എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ(അ ആ) പൊന്നുമാനേ പൊന്നുമാനേ പൊന്നുമാനേ പൊന്നുമാനേ പൊന്നുമീനേ പൊന്നുമീനേ പൊന്നുമീനേ പൊന്നുമീനേ ഓഹോ മഴ ചാറി പെയ്യുമ്പോൾ മഴവില്ലിൻ കുട ചൂടി നാമെങ്ങോ പോകുമ്പോൾ പുഴയെന്തേ കളിയാക്കീ മണിമാരാ നിൻ മാറിൽ തല ചായും നേരത്തെൻ അകതാരിൽ നാണത്തിൻ മേളങ്ങൾ കേൾക്കുന്നേ കള്ളച്ചിരിയെന്നെ കൊല്ലുന്ന കെണിയായ് ഇതാ ആ ചിരികൾ തൻ ഉടയോൻ ഈ ഞാനാണല്ലോ നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ് എൻ പ്രാണനാഥനായ് നീ ചാരത്തെത്തുമ്പോൾ നാം ആടിപ്പാടും പാട്ടിൻ ഈണം കാറ്റും മൂളുന്നോ ഹേയ് ദേവസുന്ദരാ അന്നേതോ കാലത്തേ ഈ നെഞ്ചിന്നുള്ളിൽ ആരാധിക്കും പൂജാ ബിംബം നീ കനവാര് കണ്ടാലും കുളിരേത് കൊണ്ടാലും കഥയൊന്നും മാറില്ലാ അവൾ എൻ്റേതാണല്ലോ വെറുതെ നീ മൊഴിയേണ്ടാ സമയങ്ങൾ കളയേണ്ടാ ഉടവാളിൻ വീറാലേ പട വെട്ടി തീർപ്പാക്കാം പുള്ളിമാനോടും മന്ദാര തീരത്തിതാ തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ ഉല്ലാസഗായികേ നിൻ നായകൻ ഈ ഞാനേ എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം ഉന്മാദ ദായിനീ നിൻ നീലക്കണ്ണാൽ നീ എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ ഓ തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ (ഓ) നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്