Notice: file_put_contents(): Write of 659 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Bijibal - Karimukilukal | Скачать MP3 бесплатно
Karimukilukal

Karimukilukal

Bijibal

Длительность: 3:32
Год: 2025
Скачать MP3

Текст песни

കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം
ദൂരെ ദൂരെ ആരോ വിണ്ണിൻ
ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ
ഇതിലെ വന്നു വർഷം
പ്രണയവും വിരഹവും നിറപടമെഴുതിയ
പ്രകൃതിതൻ ചുവരിലായ്
അടയാതെ കാക്കുമൊരുവാതിലേതു
ഋതുവിലുമിതിലേ നീ വരാൻ
അറിയൂ വർഷമേ
നീ മാത്രമേകുന്നൊരുണർവ്വിനു കുമ്പിൾ നീട്ടി ഹൃദയം

കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം

വസന്തമീ വഴികളിൽ
പലകുറി വരികിലുമിതുവരെ എവിടെയോ
മലരാൻ മടിച്ചു മറയിൽകഴിഞ്ഞ
മലരുകൾ വിരിയും മർമ്മരം
ചൊരിയൂ വർഷമേ
ആശിച്ചു കാതോർക്കുമുയിരിനു നിറയെ നിറയെ ഹർഷം

കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം
ദൂരെ ദൂരെ ആരോ വിണ്ണിൻ
ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ
ഇതിലെ വന്നു വർഷം