Nilaavil Ellaame
Sachin Warrier
3:18കൂട്ടുതേടിവന്നൊരാ കുഞ്ഞിളം കാറ്റേ കൂടെയൊന്നു പാടുമോ നീലനിലാവിൽ പാട്ടുമൂളിയെത്തി ഞാൻ ഈ വഴിയോരം പാതിരാവിൻ ചില്ലകൾ പൂത്തൊരുനേരം കൂടെയൊന്നു പാടുമോ മോഹമഞ്ഞുനീർക്കണം വിങ്ങിനിൽക്കുമീ പൂമനസ്സിനുള്ളിലായ് തേടുമോർമ്മകൾ കാത്തിരുന്ന പൊൻവെയിൽ നാളമേൽക്കവേ ആയിരം വസന്തമായി ഗാനമായിതാ പുതുമണം നുരയുമീ മഴപൊഴിയും മണ്ണിൽ കലരുമെൻ്റെ കനവുതിരയുമൊരു ജതി പാടാൻ കൂടെയൊന്നു പാടുമോ കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ കൂടെയൊന്നു പാടുമോ നീലനിലാവിൽ രാക്കിനാവുണർന്നപോൽ രാത്രിമുല്ലകൾ ചൂടിനിന്നു ജീവനാം പൂങ്കുരുന്നുകൾ ഈ പരാഗമാകെയിന്നൊരീണമാകവേ എൻ സ്വരങ്ങൾ ഇന്നതിൻ്റെ നാദമായിതാ മനമിതിൻ കുളിരുമായ് ഹൃദയ ശംഖുപുഷ്പം വിടരുമെൻ്റെ വനികനിറയുമൊരു ശ്രുതി പാടാൻ കൂടെയൊന്നു പാടുമോ കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ കൂടെയൊന്നു പാടുമോ നീലനിലാവിൽ പാട്ടുമൂളിയെത്തി ഞാൻ ഈ വഴിയോരം പാതിരാവിൻ ചില്ലകൾ പൂത്തൊരുനേരം കൂടെയൊന്നു പാടുമോ കൂടെയൊന്നു പാടുമോ ഉം ഉം