Mazha Paadum
Deepak Dev, Arvind Venugopal, & Aparna Balamurali
4:27ഒ ഓ ഒ ഓ കാവലായ് ചേകവരുണ്ടോ ആശയായ് നാളമൊന്നുണ്ടോ കാടും ഈ കരയും കാക്കും വീരനേതോ ചെഞ്ചിറയിൽ നൊന്തുപിടയ്ക്കും വൻപുഴയിൻ വീറും നോവും ആറ്റുവാൻ രാവിലേറും സൂര്യനേതോ വെയിലിതിൽ മണ്ണുരുകുമ്പോൾ മാരിയായ് വിൺ തകരുമ്പോൾ ചില്ലകൾ ചേർത്തുവിരിക്കും ആശ്രയമേതോ നാടുവാഴും രാജാവേതോ വാളുയർത്താൻ കൈയുണ്ടോ നിനവുണ്ടോ,നെഞ്ചുണ്ടോ,കനവുണ്ടോ,തീയുണ്ടോ ഒരു ദേശമാകെ ഇന്നൊന്നാകണം അഞ്ചാതെ,പിഞ്ചാതെ,പലതായി പിളരാതെ ഒരു വാനിൻ കീഴെ ഇന്നൊന്നാവണം നിനവുണ്ടോ,നെഞ്ചുണ്ടോ,കനവുണ്ടോ,തീയുണ്ടോ ഒരു ദേശമാകെ ഇന്നൊന്നാകണം അഞ്ചാതെ,പിഞ്ചാതെ,പലതായി പിളരാതെ ഒരു വാനിൻ കീഴെ ഇന്നൊന്നാവണം ഉൾപ്പോടിൽ ചെന്തീ പാറ്റും ആലയുടെ മടിയിലിന്ന് ആപത്തിൽ പാറിപ്പയറ്റാൻ ചുരികയുണ്ടോ മക്കളുടെ ചങ്കിൽ തറയ്ക്കും വിഷം തൊട്ട കൂരമ്പിൻ കമ്പ് ഊരിമാറ്റി മരുന്നു പൊത്താൻ കോമരമുണ്ടോ മഞ്ഞിതിൽ കാറ്റുറയുമ്പോൾ ചെങ്കനൽ ഓർമ്മയാകുമ്പോൾ ചൂടുതന്ന് പാടിയുറക്കാൻ ഈശ്വരനുണ്ടോ ദേശം ആളും തമ്പ്രാൻ ആരോ കാതിലോതാൻ ആളുണ്ടോ നിനവുണ്ടോ,നെഞ്ചുണ്ടോ,കനവുണ്ടോ,തീയുണ്ടോ ഒരു ദേശമാകെ ഇന്നൊന്നാകണം അഞ്ചാതെ,പിഞ്ചാതെ,പലതായി പിളരാതെ ഒരു വാനിൻ കീഴെ ഇന്നൊന്നാവണം നിനവുണ്ടോ,നെഞ്ചുണ്ടോ,കനവുണ്ടോ,തീയുണ്ടോ ഒരു ദേശമാകെ ഇന്നൊന്നാകണം അഞ്ചാതെ,പിഞ്ചാതെ,പലതായി പിളരാതെ ഒരു വാനിൻ കീഴെ ഇന്നൊന്നാവണം ഉയിരുണ്ടോ,ഉശിരുണ്ടോ,ചൂരുണ്ടോ,ചുണയുണ്ടോ ഒരു മിന്നൽപ്പടയായി ഇന്നൊന്നാകണം കരയാതെ,കെഞ്ചാതെ,തളിരായി തളരാതെ ഒരു കൈയായ്,ഒരു മെയ്യായ് ഒന്നാവണം ഉയിരുണ്ടോ,ഉശിരുണ്ടോ,ചൂരുണ്ടോ,ചുണയുണ്ടോ(ഓ) ഒരു മിന്നൽപ്പടയായി ഇന്നൊന്നാകണം(ഓ) കരയാതെ,കെഞ്ചാതെ,തളിരായി തളരാതെ(ഒ) ഒരു കൈയായ്,ഒരു മെയ്യായ് ഒന്നാവണം(ഒ ഓ)