Mazha Paadum

Mazha Paadum

Deepak Dev, Arvind Venugopal, & Aparna Balamurali

Длительность: 4:27
Год: 2017
Скачать MP3

Текст песни

ദൂരെ ദൂരെ വിണ്ണിലെ
മണി താരകം താഴെവന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ
മായ ചാമരം വീശിയെന്നോ
കണ്ണിന്‍ കണ്ണിന്‍ കണ്ണിലെ
തേരില്‍ താമര പൂ വിരിഞ്ഞോ
തീരാ നോവിന്‍ ഈണങ്ങള്‍
കണ്ണില്‍ കവിതകളായ് അറിഞ്ഞോ

മഴപാടും കുളിരായ് വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവളോ
അറിയാതൊരോമല്‍ പീലി
തിരയുന്നു തമ്മില്‍ നാം
കാണാതിരുന്ന നേരമാകെ
തന്നെയായി നാം
മഴപാടും കുളിരായ് വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവളോ

തഞ്ചി തഞ്ചി കൂടെ വന്നു
ആലില തെന്നലായ്
തമ്മില്‍ തമ്മില്‍ കാത്തിരുന്നു
പാടാത്തൊരീണവുമായ്

മേലെ മേലെ പാറീടണം
കൂട്ടിനോരാളും വേണം
ഏഴഴകോടെ ചേലണിയാന്‍
കിന്നാരം ചൊല്ലാനും ചാരത്ത് ചായാനും
കയ്യെത്തും തേൻകനിയായ്

ദൂരെ ദൂരെ വിണ്ണിലെ
മണി താരകം താഴെ വന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ
മായ ചാമരം വീശിയെന്നോ

മഴപാടും കുളിരായ് വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവനോ

ചിമ്മിച്ചിമ്മി ചേരുന്നുവോ
താമര നൂലിനാല്‍
നമ്മിൽ നമ്മെ കോര്‍ത്തിടുന്നു
ഏതേതോ പുണ്യവുമായ്
തീരം ചേരും നീർപളുങ്കായ്
ആതിര ചോലകളായ്
വാനവില്ലോലും പുഞ്ചിരിയായ്‌
അരികത്ത് തിരിപോലെ
തേനോറും പൂപോലെ
മായാത്ത പൗര്‍ണ്ണമിയായ്

ദൂരെ ദൂരെ വിണ്ണിലെ
മണി താരകം താഴെ വന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ
മായ ചാമരം വീശിയെന്നോ

മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവനോ
അറിയാതോരോമല്‍ പീലി
തിരയുന്നു തമ്മില്‍ നാം
കാണാതിരുന്ന നേരമാകെ
തന്നെയായി നാം
മഴ പാടും കുളിരായ് വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവനോ