Parimitha Neram (From "Madhuram")
Govind Vasantha & Pradeep Kumar,Aavani Malhar
3:37ഓരോ, ശ്വാസവും നീയൊരാൾ മാത്രമോ അതിലെ ഓരോരോ, മാത്രയും നീ തരും പ്രാണനോ ഉയിരൊരലയാഴിയോ നീയതിൻ മീതെ സഞ്ചാരിയോ ഏകാന്തമെന്നുടൽ തെല്ലിലെ വൻതിരമാലയോ ഓരോരോ, വാക്കും ആർദ്രസംഗീതമോ നിന്നൊരോരോ, സ്പർശവും നീറുമാനന്ദമോ രാത്രി നീ താരാപഥം സാഗരം നേരം പുലരവേ നീ നീയേ സർവ്വതും കാഴ്ചയിൽ നീ മാത്രമായ് ഓർമ്മയിൽ നിൻ രൂപമൊഴികെല്ലാം പോയ് മറഞ്ഞേ പോലെയായ് ഉയിരലയിലേറി നീ എത്തിയോ സ്വപ്നസഞ്ചാരിണീ ഏകാന്തമെൻ കടൽ തുമ്പിലെ വൻ തിരമാലയായ് മൗനമാം മായാപടം മാറ്റി നാം നീട്ടീടുമുടൽ ഗീതം, കേൾക്കും ഈ കടൽ കേട്ടിടും ദാഹാർത്തമാ നാദനൗകാലോലം തുഴയോളം കോർത്തിടുന്നീ നീർ നിസ്വനം പല കടലു താണ്ടി നാം എത്തുമോ കാലമാം തോണിയിൽ പ്രേമത്തിനാരുമേ കണ്ടിടാ തുൾക്കടൽത്താരയിൽ ഓരോരോ, നോക്കും തീവ്രസ്നേഹാന്തമേക മതിലെ, ഓരോ മാത്രയും നിൻ്റെ കൺമിന്നലായ്