Walking In The Moonlight
Vidyasagar
5:37ആരോ ഹോയ് പാടുന്നു ദൂരേ (ആ ) ആരോ ഹോയ് പാടുന്നു ദൂരേ ആത്മാവിൽ ഹോയ് നോവുള്ള പോലെ ഈറൻ മുളംതണ്ടിൽ നിശ്വാസമോടെ പ്രാണൻ്റെ സംഗീതം ചേരുന്ന പോലെ ഓർമ്മ വന്നൊരുമ്മ തന്ന പോലെ ആരോ ഹോയ് പാടുന്നു ദൂരേ ജീവിതം എന്നും എന്നും ഒരു പ്രേമ കടങ്കഥയല്ലേ ഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേ പൂത്തുലഞ്ഞ വാസന്തമായി വന്ന് ചേരുകില്ലേ വേനലുള്ള ഗ്രീഷ്മങ്ങളായി പിന്നെ മാറുകില്ലേ ഹോയ് പുഞ്ചിരി ചൂടുകയില്ലേ അതിലശ്രുകണങ്ങളും ഇല്ലേ സുന്ദര സന്ധ്യകളില്ലേ അവ കൂരിരുളാവുകയില്ലേ സുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ ആരോ ഹോയ് പാടുന്നു ദൂരേ ആത്മാവിൽ ഹോയ് നോവുള്ള പോലെ മോഹനവീണ മൂളും സദിരടിയ നാളുകളില്ലേ നേരിയ നോമ്പരങ്ങൾ വിരലോടിയ നാദവും ഇല്ലേ വർഷകാല വാത്സല്യമോ പെയ്തിറങ്ങുകില്ലേ ഹർഷമെന്ന ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ് സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേ മൂകതയെന്ന മരാളം ചില നേരമുരുമ്മുകയില്ലേ മഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു വേദന നീ ആരോ ഹോയ് പാടുന്നു ദൂരേ ആത്മാവിൽ ഹോയ് നോവുള്ള പോലെ ഈറൻ മുളംതണ്ടിൽ നിശ്വാസമോടെ പ്രാണൻ്റെ സംഗീതം ചേരുന്ന പോലെ ഓർമ്മ വന്നൊരുമ്മ തന്ന പോലെ ആരോ ഹോയ് പാടുന്നു ദൂരേ