Notice: file_put_contents(): Write of 760 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Ilaiyaraaja, Madhu Balakrishnan, & Swetha Mohan - Mandhaara Poo Mooli (Duet Version) | Скачать MP3 бесплатно
Mandhaara Poo Mooli (Duet Version)

Mandhaara Poo Mooli (Duet Version)

Ilaiyaraaja, Madhu Balakrishnan, & Swetha Mohan

Длительность: 5:05
Год: 2007
Скачать MP3

Текст песни

മന്ദാരപ്പൂ മൂളീ കാതിൽ
തൈമാസം വന്നല്ലോ
സിന്ദൂരപ്പൂ പാടീ കൂടെ
നീ സ്വന്തമായെല്ലോ
ആരാരും കാണാതെ
ആമ്പൽക്കിനാവും
ഒന്നൊന്നും മിണ്ടാതെ
ഈറൻ നിലാവും
ഒന്നാകും പോലെ
ശ്രുതിയായ് ലയമായി
മന്ദാരപ്പൂ മൂളീ കാതിൽ (മന്ദാരപ്പൂ മൂളീ)
തൈമാസം വന്നല്ലോ

കുരുന്നിനും കിളുന്നിനും
മധുരം നീയേ
ഇണക്കിളി
പറന്നു നീ വരണേ
നിനച്ചതും കൊതിച്ചതും
പതിവായെന്നിൽ
നിറക്കണേ
വിളമ്പി നീ തരണേ
മാറിൽ ചേർന്നുറങ്ങും
പനിനീരിൻ തെല്ല് നീ
ആഹാ ഹാഹാ
ഉള്ളിൽ പെയ്‌തിറങ്ങും
ഇളനീരിൻ തുള്ളി നീ
അലിഞ്ഞും നുണഞ്ഞും
മനസ്സേ നീയോ
തേടു നീളേ
നേടാമേതോ സമ്മാനം
മന്ദാരപ്പൂ മൂളീ കാതിൽ (മന്ദാരപ്പൂ മൂളീ)
തൈമാസം വന്നല്ലോ
സിന്ദൂരപ്പൂ പാടീ കൂടെ (സിന്ദൂരപ്പൂ പാടീ)
നീ സ്വന്തമായെല്ലോ

കിലുങ്ങിയും കുണുങ്ങിയും
അരുവീ നീയോ
കിണുങ്ങിയോ
ചിണുങ്ങിയോ അരികേ
ഇണങ്ങിയും പിണങ്ങിയും
അലയായ് നീയോ
ചിലമ്പിയോ
തുളുമ്പിയോ വെറുതെ
മെയ്യിൽ കൈ തലോടും
നുര പോലെ ചിന്നിയോ
ആഹാ ഹാഹാ
കാതിൽ വന്നു ചേരും
പുഴ പോലെ കൊഞ്ചിയോ
നിറഞ്ഞും കവിഞ്ഞും
മനസ്സേ താനെ
പാടു നാളെയല്ലെ
കാവിൽ കല്ല്യാണം
മന്ദാരപ്പൂ മൂളീ കാതിൽ
തൈമാസം വന്നല്ലോ
സിന്ദൂരപ്പൂ പാടീ
നീ സ്വന്തമായെല്ലോ
ആരാരും കാണാതെ
ആമ്പൽക്കിനാവും
ഒന്നൊന്നും മിണ്ടാതെ
ഈറൻ നിലാവും
ഒന്നാകും പോലെ
ശ്രുതിയായ് ലയമായ്
മന്ദാരപ്പൂ മൂളീ കാതിൽ
തൈമാസം വന്നല്ലോ (മന്ദാരപ്പൂ മൂളീ കാതിൽ)
തൈമാസം വന്നല്ലോ