Muthuchippi

Muthuchippi

Shaan Rahman, Sachin Warrier, & Ramya Nambessan

Длительность: 4:06
Год: 2012
Скачать MP3

Текст песни

എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ
എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ

ആ ആ ആ

മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നുമെൻ്റെ  കനവുകളിൽ
വരവായി നീ ആയിഷ
വരവായി നീ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം

ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിൻ്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിൻ്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
പൂവിൻ്റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളി പോൽ
ആർദ്രമാം നെഞ്ചിലെ പ്രിയമാർന്നൊരാ മുഖമെന്നെന്നും നീ
അറിയു ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം (ആ)
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നും നിൻ്റെ കനവുകളിൽ
വരവായി നീ ആയിഷ
വരവായി നീ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
തന്നനന നാനന  തന്നനനനാനന ശ്രീരാഗം