Tere Bina
A.R. Rahman, Chinmayi, Murtuza Khan, And Qadir Khan
5:10ആ... ആ... ആ... ആ... ആ... ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ് ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ് തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞുപോയ് കാർമേഘമാർന്ന വിണ്ണുപോലെൻ മനമിരുണ്ടുപോയ് ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ് എരിവേനലിൻ്റെ കൈവിരൽ, എൻനേർക്കു നീളവേ കളിയാടുമെൻ്റെ പൂവനം, വെയിലേറ്റു വാടവേ മഞ്ചാടി കാത്ത ചില്ലുചെപ്പും ചിന്നി വീഴവേ തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞുപോയ് കാർമേഘമാർന്ന വിണ്ണുപോലെൻ മനമിരുണ്ടുപോയ് ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ് കരൾനോവു മാഞ്ഞു വീണ്ടുമെൻ, തൂമൈന പാടുമോ കിളിമാനസം തലോടുവാൻ, പൂങ്കാറ്റു പോരുമോ ഈ പാതമൂടി നിന്ന മഞ്ഞും മാഞ്ഞു പോകുമോ തൂമാരി തോർന്നു പൊയ്ക ഇളം പൂവു ചൂടുമോ കാർമേഘമാല മാരിമയിൽപ്പീലി നീർത്തുമോ ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്