Jaathikkathottam
Justin Varghese, Soumya Ramakrishnan, & Devadutt Bijibal
4:02Justin Varghese, Pradeep Palluruthy, Akshay Raj, Sruthikanth M.T, And Jayakrishnan K
ശ്യാമവർഷ രൂപിണി കഠോരഭാഷിണി പ്രിയേ പ്രേമലേഖനം നിനക്കു ഞാൻ തരുന്നു ശാരദേ ഉച്ചയൂണിനൊപ്പമന്നു നീ പറഞ്ഞതൊക്കെയും കട്ട് തിന്ന കൂട്ടുകാരെ ഓർത്തു നീ ചിരിച്ചതും ക്ലാസ് കട്ട് ചെയ്തു പോയ മാറ്റിനി പടത്തിനായ് കൂട്ടി വെച്ച പത്തുരൂപാ നീയെനിക്കു തന്നതും ആ നിൻ്റെ മുന്നിലന്നു വീണ ചോന്ന പന്തെടുക്കുവാൻ ഉയർന്നു നിന്ന ചോരുരഞ്ഞു മേലു ചോര പൂണ്ടതും പഠിച്ചതും പരീക്ഷയും മറന്നു പോവതെങ്കിലും മറക്കുവാനൊരുക്കമല്ല നീ പറഞ്ഞതൊക്കെയും നീയൊളിച്ചു തന്ന കത്തിലെൻ്റെ പേരിനപ്പുറം കുറിച്ചു വച്ചൊരുമ്മയെല്ലാം ഞാൻ പകുത്തു വച്ചതും തിങ്കളാഴ്ച ബോട്ടണി പിരീഡു പാതി തീർന്നതും നീ തിരിഞ്ഞു നോക്കിയെന്നെ ടീച്ചറന്നടിച്ചതും ഓർമ്മയുണ്ടോ ഓർത്തു വച്ച് നോക്കുമെങ്കിലെപ്പൊഴും ഒത്തു നാം നനഞ്ഞതും ഒത്തിരി ചിരിച്ചതും കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും