Ponnolathumbil

Ponnolathumbil

Mohan Sithara

Длительность: 5:43
Год: 2022
Скачать MP3

Текст песни

പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കിൽ സ്വപ്നം പോലും
മിന്നൽക്കതിരുകളായ് പോയേനേ
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്

അന്നൊരു നാളിൽ നിന്നനുരാഗം
പൂ പോലെ എന്നെ തഴുകി
ആ കുളിരിൽ ഞാൻ
ഒരു രാക്കിളിയായ്
അറിയാതെ സ്വപ്നങ്ങൾ കണ്ടൂ
മിഴികൾ പൂവനമായ്
അധരം തേൻ കണമായ്
ശലഭങ്ങളായ് നമ്മൾ പാടീ  മന്മഥ ഗാനം
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്
ആട്‌ ആട്‌ നീയാടാട്

നിൻ പൂവിരലിൽ  പൊൻ മോതിരമായ്
മെയ്യൊടു ചേർന്നു ഞാൻ നിന്നൂ

ഏതോ പുണ്യം മാംഗല്യവുമായ്
സ്വയം വരപ്പന്തലിൽ വന്നൂ
അസുലഭ രജനികളിൽ മധുവിധു രാവുകളിൽ
വസന്തമാം പൂങ്കൊമ്പിൽ നമ്മൾ തേന്മലരുകളായ്
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കിൽ സ്വപ്നം പോലും
മിന്നൽക്കതിരുകളായ് പോയേനേ
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്
ഉം ഉം ഉം ഉം