Shivadam Shivanaamam (Version, 1)

Shivadam Shivanaamam (Version, 1)

Mohan Sithara

Длительность: 6:06
Год: 2022
Скачать MP3

Текст песни

ആ ആ ആ ആ ആ ആ ആ

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

ആ ആ  ആ

സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം
പാര്‍വ്വതീലോല നിന്‍ കരുണയാലേ
സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം
പാര്‍വ്വതീലോല നിന്‍ കരുണയാലേ
തിരുജടയ്ക്കുള്ളിലിളകിയുണരുന്നു
ലോകധാത്രിയാം ശിവഗംഗ
ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു
തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു
മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന
ധിരന തില്ലാനാ ആ ആ
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

സഫലമായ് ജീവിതം രാഗലോലം
ആ ആ ആ
സഫലമായ് ജീവിതം രാഗലോലം
കാവ്യകല്ലോലിനീ തീരഭൂവില്‍
ഹൃദയമുന്മാദലഹരി നുകരുന്നു
തരളമുയരുന്നു തില്ലാനാ
പ്രണയകല്ലോലമിളകി മറയുന്നു
വസന്ത സുഗന്ധ തരംഗ രജനിയില്‍
കവിതകളൊഴുകും മദഭരനിമികളില്‍
ശിവദമമൃതനടന ധിരന തില്ലാനാ
ആ ആ ആ ആ ആ ആ ആ ആ ആ
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം
ആ ആ ആ ആ ആ ആ ആ