Illathe Kallyaanathinu (Version, 1)
Berny-Ignatius, M.G. Sreekumar, & Sujatha
4:38അക്കരെയിക്കരെ അല്ലിക്കാട്ടിൽ ചക്കര മാമ്പഴമുണ്ടോ കാറ്റേ ചിത്തിരവള്ളിയിൽ ഊഞ്ഞാലുണ്ടോ ഇക്കിളി കൂട്ടണ പീലികളുണ്ടോ മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കൂമ്പാളത്തോണിയേറി പോകാൻ വാ ചെമ്മാനത്തുണ്ടേ ഞങ്ങൾക്കമ്മാനക്കാവ് അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പൽ പൂവീട് ആതിരത്താഴിക കളിവീട് മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കൂമ്പാളത്തോണിയേറി പോകാൻ വാ റ്റാര റ്റാര റ്റാര റ്റാര റ്റാര റ്റാര റ്റാര റ്റാര റ്റാര റ്റാര റ്റാര റ്റാര റ്റാര റ്റാരര ലലല്ല ലലല്ല ലല്ലല ലലല്ല ലലല്ല ഹെഹേയ് അടുത്തിങ്ങു വന്നാൽ വിട ചൊല്ലിപ്പോവല്ലേ അകന്നു നീ എങ്ങോ ദൂരേ പോവല്ലേ (പോവല്ലേ) പരിഭവം കൊണ്ടു നിൻ കടമിഴികൾ നനയല്ലേ ഒരു വാക്കും മിണ്ടാതെങ്ങോ മറയല്ലേ (മായല്ലേ) കൂട്ടിനു കന്നി നിലാവുണ്ടേ നിലാവുണ്ടേ, നിലാവുണ്ടേ കരിമഷിയിട്ട കിനാവുണ്ടേ കിനാവുണ്ടേ, കിനാവുണ്ടേ കാണാക്കിളി മൊഴിയുണ്ടേ ചന്ദന മാമലയിൽ പൂക്കണ ചന്ദന മാമലയിൽ ചന്ദനം പൂക്കണ മാമലയിൽ മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കൂമ്പാളത്തോണിയേറി പോകാൻ വാ ഹേ ഹേയ് ഹേയ് പടിപ്പൊന്നു വാതിൽപ്പടിയേറി പോരുമ്പോൾ എനിക്കെന്തു നൽകും നീയെൻ കൂട്ടാളി (കൂട്ടാളി) ഇലത്തുമ്പിലായിരം കറി വെച്ചു വിളമ്പാം ഞാൻ കെറുവിച്ചു കടന്നേക്കല്ലേ വീട്ടാളീ (വീട്ടാളീ) പുലരിത്തുമ്പ ചോറുണ്ടേ ചോറുണ്ടേ, ചുടുചോറുണ്ടേ അന്തിചോപ്പിൻ ചാറുണ്ടേ ചാറുണ്ടേ, ചെഞ്ചാറുണ്ടേ കൽക്കണ്ടക്കുന്നുണ്ടേ ചെമ്പകമാളികയിൽ ഞങ്ങടെ ചെമ്പകമാളികയിൽ ചെമ്പകം പൂക്കണ മാളികയിൽ മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കൂമ്പാളത്തോണിയേറി പോകാൻ വാ ചെമ്മാനത്തുണ്ടേ ഞങ്ങൾക്കമ്മാനക്കാവ് അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പൽ പൂവീട് ആതിരത്താഴിക കളിവീട് മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കൂമ്പാളത്തോണിയേറി പോകാൻ വാ