Enthanee Mounam

Enthanee Mounam

Prince George

Длительность: 3:03
Год: 2019
Скачать MP3

Текст песни

എന്താണീ മൗനം മായാനായ് മാത്രം
എന്താണെന്താണിന്നെന്താണ്
എന്താണീ മേഘം തോരാതെ പെയ്യാൻ
എന്താണെന്താണിന്നെന്താണ്
നാമൊന്നാകും ഈ രാവിൻ തീരത്ത്
പൊൻതാരങ്ങൾ കൂടേറുന്നു
ആരാരോ ആരാരോ ആലോലം പാടുന്നൂ
ആകാശം നെഞ്ചിൽ ചായുന്നൂ
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നൂ
എന്താണീ മൗനം മായാനായ് മാത്രം
എന്താണെന്താണിന്നെന്താണ്
എന്താണീ മേഘം തോരാതെ പെയ്യാൻ
എന്താണെന്താണിന്നെന്താണ്
ഒരു നോവിൻ കടവത്ത്, തിരി താഴും നേരത്ത്
ചെറുവെട്ടം നീട്ടാൻ ആരാരോ
തുടി കൊട്ടും മഴയത്ത്, തണുവേറും കാറ്റത്ത്
പിരിയാതെ കൂട്ടായ് ആരാരോ
പൊയ് പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം
പാടാനൊരായിരം കാവ്യങ്ങളാകാം
എങ്ങെങ്ങോ പോയി മായാ മൗനം
ആരാരോ ആരാരോ ആലോലം പാടുന്നൂ
ആകാശം നെഞ്ചിൽ ചായുന്നൂ
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നൂ
ആരാരോ ആരാരോ ആലോലം പാടുന്നൂ
ആകാശം നെഞ്ചിൽ ചായുന്നൂ
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നൂ