Engu Ninno Vanna (Duet Version)
Debojyoti Mishra, Madhu Balakrishnan, & K.S. Chithra
4:56ആ ആ ആ ആ ആആ ആ ആ ആ ആ ശ്യാമവർണ്ണനു മൗലിയിലെന്നും പീലിത്തിരുമുടി ഞാൻ ചേലിലണിയും കാൽത്തളയാകാൻ ഗോപീഹൃദയമിതാ യമുനാനദിയും നെഞ്ചിലെഴുതും മധുരാപുരി തൻ പ്രണയകാവ്യം പ്രേമ മുരളീ മധുരമായ് കണ്ണൻ പ്രാണസഖികൾക്കമൃതമായ് ശ്യാമവർണ്ണനു മൗലിയിലെന്നും പീലിത്തിരുമുടി ഞാൻ ചേലിലണിയും കാൽത്തളയാകാൻ ഗോപീഹൃദയമിതാ അല്ലിയാമ്പൽപ്പൂവും കണ്ണിറുക്കിപ്പറയും കണ്ണൻ കളിത്തോഴൻ ദേവഹംസം മൊഴിയും മാധവൻ തൻ പ്രേമം രാധേ നിന്നിൽ മാത്രം മധുഭാഷിണി ഭാമയിവളിൽ മണിമാറിലണയ്ക്കുമോ മൃദുപാണികൾ മേനി തഴുകും നവരുഗ്മിണിയാണു ഞാൻ കല്പകപ്പൂങ്കാവനത്തിൽ വള്ളിക്കുണ്ടിൽ മേഞ്ഞൂ രാവിൽ രാസകേളീലയം ലാസ്യനടനാരവം കാമമദനാമൃതം മോഹസുഖ താണ്ഡവം ശ്യാമവർണ്ണനു മൗലിയിലെന്നും പീലിത്തിരുമുടി ഞാൻ ചേലിലണിയും കാൽത്തളയാകാൻ ഗോപീഹൃദയമിതാ നെഞ്ചിനുള്ളിൽ നിറയും മേഘവർണ്ണനിനിയും എന്തേ ഘനമൗനം കണ്ണനോടൊന്നിണങ്ങാൻ ഇഷ്ടം കൂടാൻ പിണങ്ങാൻ വേണം കോടി ജന്മം മദിരോത്സവനാളുകൾക്കായ്മുകിൽ വർണ്ണനു മോഹമായ് യമുനാനദി വീണ്ടുമൊരു നാൾ പ്രണയാതുരയായ് വരും കുന്നോളം ഞാൻ സ്നേഹം തന്നു അന്നേ കണ്ണൻ കാതിൽ ചൊന്നു എന്നും എന്റേതല്ലേ കണ്ണൻ എന്റേതല്ലേ ഭാമ നിന്റേതല്ലേ രാധ നിന്റേതല്ലേ ശ്യാമവർണ്ണനു മൗലിയിലെന്നും പീലിത്തിരുമുടി ഞാൻ ചേലിലണിയും കാൽത്തളയാകാൻ ഗോപീഹൃദയമിതാ ശ്യാമവർണ്ണനു മൗലിയിലെന്നും പീലിത്തിരുമുടി ഞാൻ ചേലിലണിയും കാൽത്തളയാകാൻ ഗോപീഹൃദയമിതാ ആ ആ ആ ആ ആ