Sreeragamo (From "Pavithram")
K.J. Yesudas
4:37വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൾമുനക്കണ്ണുമായ് വന്ന വേശുക്കിളിമകളേ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൾമുനക്കണ്ണുമായ് വന്ന വേശുക്കിളിമകളേ സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ വരൂ നാവൂറു പാടാൻ നീ ഇനി വരും വിഷുനാളിൽ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൾമുനക്കണ്ണുമായ് വന്ന വേശുക്കിളിമകളേ അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് എന്തിനി വേണം എന്നരുളേണം പുന്നെല്ലിനവിലോ പൂവൻ കനിയോ തുമ്പപ്പൂച്ചോറോ തൂശനില തൻ തുഞ്ചത്തു വെച്ച പഴം നുറുക്കോ തിരുനെല്ലിക്കാവിലെ ആ ആ ആ ആ ആ ആ തിരുനെല്ലിക്കാവിലെ ചെറുതെച്ചിത്തേൻപഴം വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൾമുനക്കണ്ണുമായ് വന്ന വേശുക്കിളിമകളേ ആ ആ ആ ആ കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ ഇനി കൂട്ടു കൂടാലോ കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ ഇനി കൂട്ടു കൂടാലോ പൊൻ കുരുത്തോലക്കുഴലുണ്ടേ കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ പുന്നാഗക്കൈയ്യിലെ തുടിയുണ്ടേ പൂക്കുല തുള്ളുന്ന താളമുണ്ടേ കളമ നെല്‍പ്പാടത്തെ ആ ആ ആ ആ ആ ആ കളമ നെൽക്കതിർ തരും കുറുമണി പാൽമണി ഇനിയെന്തേ കൊച്ചമ്പ്രാട്ടീ മനസ്സിൽ മോഹം ചൊല്ല് വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൾമുനക്കണ്ണുമായ് വന്ന വേശുക്കിളിമകളേ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൾമുനക്കണ്ണുമായ് വന്ന വേശുക്കിളിമകളേ സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ വരൂ നാവൂറു പാടാൻ നീ ഇനി വരും വിഷുനാളിൽ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൾമുനക്കണ്ണുമായ് വന്ന വേശുക്കിളിമകളേ