മിഴിയഴക് നിറയും രാധ
മൊഴിയഴക് പൊഴിയും രാധ
മിഴിയഴക് നിറയും രാധ
മൊഴിയഴക് പൊഴിയും രാധ
കണ്ണന്റെ മനസ്സില് വന്നിരുന്നവള്
നീലക്കടമ്പിന്ചോട്ടില് നീയിരുന്നു
നീരദവര്ണ്ണനായ് ഞാന് വരുന്നു
കോലക്കുഴലെടുത്തു ഞാനൂതിപ്പാടാവേ
കോലക്കുഴലെടുത്തു ഞാനൂതിപ്പാടാവേ
നാണത്തോടെ മുഖംകുനിച്ചവളുനിന്നൂ
മിഴിയഴക് നിറയും രാധ
മൊഴിയഴക് പൊഴിയും രാധ
കണ്ണന്റെ മനസ്സില് വന്നിരുന്നവള്
സുന്ദരനയനമനോഹരാങ്കിണി മായാമോഹിനി നീ
ചന്ദനമുകിലുകള് വന്നുതലോടും മംഗളയാമിനി നീ
യമുനയിലുണരും പൊന്നോളത്തിന് കൊലുസ്സണിഞ്ഞവളേ
യമുനയിലുണരും പൊന്നോളത്തിന് കൊലുസ്സണിഞ്ഞവളേ
ഹൃദയംതന്നില് കണ്ണനെമാത്രം ചേര്ത്തുവെച്ചവളേ
മിഴിയഴക് നിറയും രാധ
മൊഴിയഴക് പൊഴിയും രാധ
കണ്ണന്റെ മനസ്സില് വന്നിരുന്നവള്
വൃന്ദാവനമതിൽ ഇന്നും നിത്യ സുഗന്ധം തൂകി നീ
മന്ദാരങ്ങൾ വിരിയും ചുണ്ടിൽ പുഞ്ചിരിയേകി നീ
പൂമയിലേകും പീലിയുമായി കാത്തിരുന്നവളേ
പൂമയിലേകും പീലിയുമായി കാത്തിരുന്നവളേ
പുലരിനിലാവിൻ ചന്ദനമണിയും മഞ്ജുള രൂപിണിയേ
മിഴിയഴക് നിറയും രാധ
മൊഴിയഴക് പൊഴിയും രാധ
കണ്ണന്റെ മനസ്സില് വന്നിരുന്നവള്
കാൽകൊല്ലുസ്സിൻ കളകളനാഥ കുളിരല തൂകി നീ
പാൽമണക്കും ഗോശാലകളിൽ തേടി നടന്നു നീ
കാർനിറമണിയും കണ്ണനുമാത്രം സ്വയം അലിഞ്ഞവളെ
കാർനിറമണിയും കണ്ണനുമാത്രം സ്വയം അലിഞ്ഞവളെ
കാളിന്ദിയുടെ പുളകം തന്നിൽ കാത്തിരുന്നവളെ
മിഴിയഴക് നിറയും രാധ
മൊഴിയഴക് പൊഴിയും രാധ
കണ്ണന്റെ മനസ്സില് വന്നിരുന്നവൾ
നീലക്കടമ്പിന്ചോട്ടില് നീയിരുന്നു
നീരദവര്ണ്ണനായ് ഞാന് വരുന്നു
കോലക്കുഴലെടുത്തു ഞാനൂതിപ്പാടാവേ
കോലക്കുഴലെടുത്തു ഞാനൂതിപ്പാടാവേ
നാണത്തോടെ മുഖംകുനിച്ചവളുനിന്നൂ
മിഴിയഴക് നിറയും രാധ
മൊഴിയഴക് പൊഴിയും രാധ
കണ്ണന്റെ മനസ്സില് വന്നിരുന്നവൾ