Baby Won'T You Tell Me (From "Saaho")
Siddharth Mahadevan
4:23നീലരാവായ് മായുന്നിതേതോ നിഴൽ സൂര്യനാളങ്ങളിന്നെങ്ങുപോയ് മേലെ മൂകാംബരത്തിന്റെ ഓരങ്ങളിൽ ശ്യാമമേഘങ്ങൾ ഇന്നെങ്ങുപോയ് പെയ്യാതെയെങ്ങോ നീരാവിയായ് സായന്ത നൗകകൾ സാഗരമൗനത്തിൻ ആഴം തേടുകയായ് ചേരാതെ നാമേതോ രാഗം പോൽ താളം പോൽ ചേരാതെ നാമേതോ സന്ധ്യ പോൽ പുലരി പോൽ വേനലാളുന്ന ജീവന്റെ ദാഹങ്ങളിൽ വന്ന പൂമാരിയിന്നെങ്ങു പോയ് വീണ പൂമൂടി ഏകാന്ത തീരങ്ങളിൽ കണ്ട സ്വപ്നങ്ങളിന്നെങ്ങു പോയ് ഓർക്കാതെ ഏതോ മായാകരങ്ങൾ ആയിരം വർണ്ണങ്ങൾ ചാലിച്ചതെല്ലാം മെല്ലെ മായുകയോ ചേരാതെ നാമേതോ രാഗം പോൽ താളം പോൽ ചേരാതെ നാമേതോ സന്ധ്യ പോൽ പുലരി പോൽ ചേരാതെ നാമേതോ രാഗം പോൽ താളം പോൽ ചേരാതെ നാമേതോ രാഗം പോൽ താളം പോൽ ഓഹോ... ഓരോ കിനാവും ഓരോ നിലാവും പാതിയിൽ തീരുമീ ജീവിതയാത്രയിൽ നമ്മൾ പോവതെങ്ങോ ചേരാതെ നാമേതോ രാഗം പോൽ താളം പോൽ ചേരാതെ നാമേതോ സന്ധ്യ പോൽ പുലരി പോൽ ഓഹോ.