Orupushpam Maathramen
Umbayee
4:19എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍ എൻ ഇന്ദ്രിയ ജാലകങ്ങള്‍ എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍ എൻ ഇന്ദ്രിയ ജാലകങ്ങള്‍ ജാലകച്ഛായയില്‍ പാടാന്‍വരും പക്ഷിജാലം പറന്നു പോയോ പക്ഷിജാലം പറന്നു പോയോ പാടവരമ്പത്ത് ചീവീട് രാക്കത്തി രാകിടും ഒച്ചയുണ്ടോ രാകിടും ഒച്ചയുണ്ടോ പാതിരാക്കോഴിതന്‍ കൂകലുണ്ടോ കാവല്‍മാടത്തിന്‍ ചൂളമുണ്ടോ കാവല്‍മാടത്തിന്‍ ചൂളമുണ്ടോ ആരോ കോലായില്‍ മൂളും രമണൻ്റെ ഈരടി കേള്‍ക്കുന്നുണ്ടോ എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍ എൻ ഇന്ദ്രിയ ജാലകങ്ങള്‍ ദൂരെക്കടലിന്നിരമ്പമുണ്ടോ, കാറ്റും കൂടെക്കിതയ്ക്കുന്നുണ്ടോ കാറ്റും കൂടെക്കിതയ്ക്കുന്നുണ്ടോ പൈതലെ തൊട്ടിലിലാട്ടുമൊരമ്മതന്‍ കൈവള പാടുന്നുണ്ടോ ഒരമ്മതന്‍ കൈവള പാടുന്നുണ്ടോ കോവിലില്‍ വൃദ്ധനാം പാണി വാദൻ ഗീത ഗോവിന്ദം പാടുന്നുണ്ടോ ഗീത ഗോവിന്ദം പാടുന്നുണ്ടോ അത്താഴപിന്‍പയല്‍വീട്ടിലാരോ ദൈവ പുത്രനെ വാഴ്ത്തുന്നുണ്ടോ എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍ എൻ ഇന്ദ്രിയ ജാലകങ്ങള്‍ എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍ എൻ ഇന്ദ്രിയ ജാലകങ്ങള്‍ ആ ഓ ആ ആ ഓ ആ ഉം ഓ