Anuraaga Vilochananaayi
Vidyasagar
4:46താ തത്തരര രര തത്തരര രര തത്തരാരാ തരതരതത്തരാരാതരതരതത്തരാരാ തരതരത്തരാതരതരതത്തരാരാ ഈ തണുത്ത മണ്ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ നാം നനഞ്ഞ നീലനീലനദിയുടെ മാറുലഞ്ഞ മെയ് തലോടി രാവൊഴുകി വെണ്ണിലാ തെന്നലായ് എന്നെ നീ തൊട്ടുവോ സാഹിബാ ഈ തണുത്ത മണ്ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ ദൂരെയാഷാഢം സായാഹ്ന സംഗീതം നീർമുത്തു പോൽ നീട്ടി നിൽക്കേ ചാരെ നീ നല്കും കാണാകൈനീട്ടം വാൽപ്പക്ഷികൾ വാങ്ങി നിൽക്കേ മാരിമിന്നലിൻ ചിരി മഴ തോർന്ന മാനസം തൊടും നീയെത്രമാത്രമെൻ ജീവശാഖിയിൽ പെയ്തലിഞ്ഞുവെങ്ങോ കുനുകുനെ വിരിയണ അരിമുല്ല മലരിൻ്റെ മധുരസമിനി പകരാം ഈ തണുത്ത മണ്ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ നാം നനഞ്ഞ നീല നീല നദിയുടെ മാറുലഞ്ഞ മെയ് തലോടി രാവൊഴുകി ഞാനെൻ കൺനോട്ടം അമ്പെയ്യും പൂമാസം തേനല്ലിയായ് പൂത്തു നിൽക്കേ നീ നിൻ പൊൻശ്വാസം താംബൂലം നേദിക്കും രാപന്തലിൽ ചേർന്നു നിൽക്കേ കോടി പുണ്യമായ് വരൂ മുകിൽ മേഘജാലമീ ദിനം നാം കൂട്ട് പോയൊരാ താരമുന്തിരി തോപ്പിലൂർന്നു വീഴും ചിനു ചിനെ ചിതറിയ ചെറു തരി വെളിച്ചത്തിൽ തുരു തുരെ കനവെഴുതാം ഈ തണുത്ത മണ്ചുരങ്ങളിതുവഴി മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ നാം നനഞ്ഞ നീല നീല നദിയുടെ മാറുലഞ്ഞ മെയ് തലോടി രാവൊഴുകേ നിൻ കിനാകുങ്കുമം വാരി നീ തന്നുവോ രാഞ്ജനാ