Priyanumaathram Njaan
M. Jayachandran, Vijay Yesudas, & Swetha Mohan
4:56നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ് കണ്‍കളാൽ മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍ നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ് നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ് കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ നിൻ്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം താരും പൂവും തേടുവതാരോ താര തിരുമിഴിയോ എന്നാളും നാമൊന്നായ് കാണും പൊന്‍വാനം ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ് കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം ശരത്ക്കാലവാനം ചാര്‍ത്തീ വന്നു നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരിനാളം ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ് എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്‍ ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ്