Kurumbathi Chundhari

Kurumbathi Chundhari

Vineeth Sreenivasan

Длительность: 3:07
Год: 2016
Скачать MP3

Текст песни

ഓ ഓ ഒ  ഓ ഒ ഓ ഒ ഒ ഓ
ഓ ഓ ഒ  ഓ ഒ ഓ ഒ ഒ ഓ

കുറുമ്പത്തി ചുന്ദരി നീ
ചൂളമിടാൻ പോര്
പകലിലെ പൊൻവെയിലെ
താളമിടാം കൂടെ
കുന്നുമണി കണ്ണിണയിൽ
കൗതുകത്തിൻ കൂട്
മനസ്സിൽ വന്നിരുന്നിനി
പൂങ്കുയിലേ പാട്
വെണ്ണലിട്ടൊരൂയലാടി
മഞ്ഞു തുള്ളികൾ
കാത്തിരുന്ന കൂട്ടുമായി
ചാരെയാടി താ
കൊമ്പനാന മേലെയോമൽ
കുഞ്ഞുതുമ്പിയായ്
അങ്ങ് ദൂരെയുള്ള കുന്നിലൊന്നു
പോയ് വരാം
കുറുമ്പത്തി ചുന്ദരി നീ
ചൂളമിടാൻ പോര്
പകലിലെ പൊൻവെയിലെ
താളമിടാം കൂടെ
കുന്നുമണി കണ്ണിണയിൽ
കൗതുകത്തിൻ കൂട്
മനസ്സിൽ വന്നിരുന്നിനി
പൂങ്കുയിലേ പാട്
ഓ ഓ ഒ  ഓ ഒ ഓ ഒ ഒ ഓ
ഓ ഓ ഒ  ഓ ഒ ഓ ഒ ഓ

തൂവാനക്കൊമ്പത്തെ
പൂന്തിങ്കൾ പൂമ്പാറ്റേ
തൂവലോലുമീ
കുഞ്ഞുനെറ്റിമേൽ
ചന്ദനത്തണുപ്പു പോലെ
ഉമ്മ വച്ചിടാം
ഈ മൂടൽ മഞ്ഞിൻ്റെ
പാൽ പൊയ്ക തീരത്തായ്
പിഞ്ചു പൈങ്കിളി
നിന്നെ നെഞ്ചിലെ
പാട്ടു കൊണ്ട് തൊട്ടിലിട്ട്
തൊട്ടുറക്കിടാം
മധുരിക്കും മുന്തിരിതൻ
കുമ്പിളുകൾ
ചെങ്കദളി പൂങ്കുലകൾ
ചന്തമെഴും കണ്മനിക്കിനി
തന്നേ പോകുവാൻ
ഇളം മുല്ലകളിൽ മെയ്യുരുമ്മി
ചെല്ലമണി ചാമരമായ്
ചില്ലരുവി ചിന്തുകളായ്
കാറ്റും പോന്നിതാ

കുറുമ്പത്തി ചുന്ദരി നീ
ചൂളമിടാൻ പോര്
പകലിലെ പൊൻവെയിലെ
താളമിടാം കൂടെ
കുന്നുമണി കണ്ണിണയിൽ
കൗതുകത്തിൻ കൂട്
മനസ്സില് വന്നിരുന്നിനി
പൂങ്കുയിലേ പാട്
വെണ്ണലിട്ടൊരൂയലാടി
മഞ്ഞു തുള്ളികൾ
കാത്തിരുന്ന കൂട്ടുമായി
ചാരെയാടി താ
കൊമ്പനാന മേലെയോമൽ
കുഞ്ഞുതുമ്പിയായ്
അങ്ങ് ദൂരെയുള്ള കുന്നിലൊന്നു
പോയ് വരാം
ഓ ഓ ഒ  ഓ ഒ ഓ ഒ ഒ ഓ