Parayathe Vannen

Parayathe Vannen

Deepak Dev, M. G. Sreekumar, & Vineeth Sreenivasan

Длительность: 4:09
Год: 2022
Скачать MP3

Текст песни

പറയാതെ വന്നെൻ ജീവനിൽ നിറമേകി അറിയാതെ
മറുപാതിയായെന്നുള്ളിൽ നീ പടരുന്നു മായാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ

പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ

നിന്നിലലിയുന്നേ, എന്നുയിര് മെല്ലേ
നമ്മളിണപിരിയുക വയ്യാതൊന്നു ചേർന്നില്ലേ, ഹേ
തമ്മിലറിയുന്നേ, വാക്കു തിരയാതെ
കണ്ണുകളുമൊരുചെറുചിരിയാലിന്നു മിണ്ടുന്നേ
കിനാവിൻ നൂറു മോഹങ്ങൾ നിനക്കായ് കാത്തുവെച്ചൂ ഞാൻ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ

പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ, ഓ, ഓ