Mazhayude Cherumani
Afsal, Vithu Prathap, Rimi Tomy, And Sayanora Philip
3:44ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ് ചങ്ങാലി പോരൂ വേഗം ചുണ്ടിൽ ചൂളമായ് കൂട്ടിന്റെ മേട്ടിൽ വെയിലിൻ പൂക്കാലമായ് നാടിന്റെ ചൂടൊന്നറിയാൻ തേരോട്ടമായ് ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ് ചങ്ങാലി പോരൂ വേഗം ചുണ്ടിൽ ചൂളമായ് കുളിരോടെ ഓടിച്ചാടി ആടി വന്നൊരവധിക്കാലം മടിയോടെ കൂഞ്ഞിക്കൂടാൻ മോഹമുള്ളിലായ് കുളിരോടെ ഓടിച്ചാടി ആടി വന്നൊരവധിക്കാലം മടിയോടെ കൂഞ്ഞിക്കൂടാൻ മോഹമുള്ളിലായ് പുതപ്പിന്റെ കീഴേ ചുരുണ്ടുകൂടി ഇഷ്ടം പോലെ പുളഞ്ഞൊന്നുറങ്ങാം കിനാവുമായ് പഠിക്കുന്ന കാര്യം പറഞ്ഞിടുന്ന നേരമെല്ലാം മടുപ്പിന്റെ കൈപ്പെല്ലാം തോന്നുന്നുണ്ടേ മുഷിപ്പോടെ നാവെന്തോ ചൊല്ലുന്നുണ്ടേ ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ് ചങ്ങാലി പോരൂ വേഗം ചുണ്ടിൽ ചൂളമായ് കൂട്ടിന്റെ മേട്ടിൽ വെയിലിൻ പൂക്കാലമായ് (പൂക്കാലമായ്) നാടിന്റെ ചൂടൊന്നറിയാൻ തേരോട്ടമായ് കല്ലായി പുഴയോരത്തെ ചന്തമുള്ള നാടൻ പെണ്ണായ് കുടമുല്ലപ്പൂ ചൂടുന്നോരെന്റെ മണ്ണിലായ് കല്ലായി പുഴയോരത്തെ ചന്തമുള്ള നാടൻ പെണ്ണായ് കുടമുല്ലപ്പൂ ചൂടുന്നോരെന്റെ മണ്ണിലായ് വിരുന്നൊന്നു കൂടാൻ വരുന്ന കൂട്ടുകാരേ നിങ്ങൾ നടന്നൊന്നു കാണൂ ഈ നാടിനേ ചിരിക്കുന്ന പൂവിൽ നിറഞ്ഞിടുന്ന തേനുണ്ണാനായ് കൊതിക്കുന്ന വണ്ടെന്തോ തേടുന്നുണ്ടേ നമുക്കുള്ള ചങ്ങാത്തം കാണുന്നുണ്ടേ ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ് ചങ്ങാലി പോരൂ വേഗം ചുണ്ടിൽ ചൂളമായ് കൂട്ടിന്റെ മേട്ടിൽ വെയിലിൻ പൂക്കാലമായ് നാടിന്റെ ചൂടൊന്നറിയാൻ തേരോട്ടമായ് ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ് ചങ്ങാലി പോരൂ വേഗം ചുണ്ടിൽ ചൂളമായ്