Thottal Pookkum (Version, 1)

Thottal Pookkum (Version, 1)

Ouseppachan

Длительность: 4:09
Год: 2022
Скачать MP3

Текст песни

തൊട്ടാൽ പൂക്കും പൂവോ നീ
എൻ ഓമന രാജാത്തി
തൃത്താപ്പൂവോ തേൻ തളിരോ നിൻ
മേനിയിലഴകേകി
ഞാനറിയാതെന്‍ വേദിയിലെന്നോ
നീ നടമാടിയൊരാ നടനം
ഉണരുമെന്‍ ഓര്‍മ്മകളില്‍
വന്നൂ നിന്നൂ എന്നിൽ
ശ്രുതിലയമുണരുമൊരനുഭവ നടനം
തൊട്ടാൽ പൂക്കും പൂവോ നീ എൻ
ഓമന രാജാത്തി

ഉരുകുമെന്നഴലിനു തണലു തൂകുവാൻ
മഴമുകിലായ് വന്നു നീ
കദനം നിറയുന്ന വീഥിയിലൊരു
ചെറുകഥയുമായ് വന്നു നീ
എൻ്റെ സ്വപ്നങ്ങളിൽ
എൻ്റെ ദുഃഖങ്ങളിൽ
ഒരു പൊൻ തൂവലായ് തൊട്ടു തഴുകുന്നു നീ
നീയും ഞാനും
ഒരു ചെടിയിലെ ഇരുമലരൊരുമലർ
തൊട്ടാൽ പൂക്കും പൂവോ നീ എൻ
ഓമന രാജാത്തി
തൃത്താപ്പൂവോ തേൻ തളിരോ നിൻ
മേനിയിലഴകേകി

തളിരണിമേനിയിൽ അഴകു പാകുവാൻ
മലരിതളായ് വന്നു ഞാൻ
പുലരി വിരിയുന്ന കടമിഴിക്കോണിലെ
കവിതയായ് വന്നു ഞാൻ
പ്രാണ സംഗീതമായ് ശിവതാളങ്ങളായ്
നിന്നെ അറിയുന്നു ഞാൻ എന്നിലലിയുന്നു നീ
ഞാനും നീയും
പിരിയരുതിനിയിരവിലും പകലിലും
തൊട്ടാൽ പൂക്കും പൂവോ നീ എൻ
ഓമന രാജാത്തി
തൃത്താപ്പൂവോ തേൻ തളിരോ നിൻ
മേനിയിലഴകേകി
ഞാനറിയാതെന്‍ വേദിയിലെന്നോ
നീ നടമാടിയൊരാ നടനം
ഉണരുമെന്‍ ഓര്‍മ്മകളില്‍
വന്നൂ നിന്നൂ എന്നിൽ
ശ്രുതിലയമുണരുമൊരനുഭവ നടനം
തൊട്ടാൽ പൂക്കും പൂവോ നീ എൻ
ഓമന രാജാത്തി