Enthinu Veroru Sooryodayam (Unplugged)

Enthinu Veroru Sooryodayam (Unplugged)

Arvind Venugopal

Длительность: 3:25
Год: 2022
Скачать MP3

Текст песни

എന്തിനു വേറൊരു സൂര്യോദയം
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു സൂര്യോദയം

നിൻ്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിൻ്റെ  സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെൻ്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറൊരു സൂര്യോദയം

ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം