Mazhathullikal (Version, 1)
Berny-Ignatius
4:20ഹെഹെയ്യ ഹെഹെയ്യ ഹെഹെയ്യ ഹെഹെയ്യ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്നനാൾ കാറ്റാലെ എൻ ഈറൻമുടി ചേരുന്നു നിൻ മേലാകവേ നീളുന്നൊരീ മൺപാതയിൽ തോളോടു തോൾ പോയീലയോ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്നനാൾ ഇടറാതെ ഞാനാക്കൈയിൽ കൈ ചേർക്കവേ മയിൽപ്പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെചേർക്കും നേരത്തു നീ വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടെ നാം മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്നനാൾ കുടത്തുമ്പിലൂറും നീർപോൽ കണ്ണീരുമായ് വിടചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൽ ദാഹം തീർന്നീടവേ വഴിക്കോണിൽ ശോകം നില്പൂ ഞാനേകയായ് നീയെത്തുവാൻ മോഹിച്ചു ഞാൻ മഴയെത്തുമാ നാൾ വന്നിടാൻ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്നനാൾ കാറ്റാലെ എൻ ഈറൻമുടി ചേരുന്നു നിൻ മേലാകവേ നീളുന്നൊരീ മൺപാതയിൽ തോളോടു തോൾ പോയീലയോ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്നനാൾ