Mulla Poovithalo
Serin Francis
3:07മഞ്ഞോർമ്മകൾ ജലമൗനമായ് പെയ്യാതെ പോയ് മറഞ്ഞു ആരാരെ നീരൂട്ടാൻ വെൺഗംഗ പാഞ്ഞൊഴുകി? നീഹാരം പൊള്ളുന്ന നാൾവഴിയിൽ വനശൈലവീണേ ശ്രുതി മീട്ടൂ കുളിർ വാനമേ മിടിപ്പാട്ടുമായ് കൂടെ നീയില്ലേ? മഞ്ഞോർമ്മകൾ ജലമൗനമായ് പെയ്യാതെ പോയ് മറഞ്ഞു എകാന്തമീ നിഴൽ വീഥികൾ വിധിയോർത്തു വിങ്ങുമ്പോൾ പായും മായാ ദ്രുതമേഘം പതിവായ് സ്നേഹം നേരുമ്പോൾ രാവാകെ മിഴിനീരിൽ മൂടി ഞാൻ മഞ്ഞോർമ്മകൾ ജലമൗനമായ് പെയ്യാതെ പോയ് മറഞ്ഞു ശോകാർദ്രമീ ഹിമശാഖികൾ കഥചൊല്ലി വീഴുമ്പോൾ ആരോ പൂവിൻ കാതോരം സന്ധ്യാഗീതം മൂളുമ്പോൾ ആത്മാവിൻ മൃദുഗാനം പാടി ഞാൻ മഞ്ഞോർമ്മകൾ ജലമൗനമായ് പെയ്യാതെ പോയ് മറഞ്ഞു ആരാരെ നീരൂട്ടാൻ വെൺഗംഗ പാഞ്ഞൊഴുകി? നീഹാരം പൊള്ളുന്ന നാൾവഴിയിൽ വനശൈലവീണേ ശ്രുതി മീട്ടൂ കുളിർ വാനമേ മിടിപ്പാട്ടുമായ് കൂടെ നീ ഇല്ലേ?