Sakhiyeee From "Thrissur Pooram"

Sakhiyeee From "Thrissur Pooram"

Haricharan, Ratheesh Vega

Длительность: 4:55
Год: 2019
Скачать MP3

Текст песни

സഖിയേ സഖിയേ
ഒരു നിലാമഴ പോലെ അരികിലണയുകയായ്  നീ
പുലരിയേക്കാളേറെ തെളിമ പകരുകയായ്  നീ
മെല്ലെ മെല്ലെ എൻ്റെ മൗനങ്ങളിൽ പ്രണയമായ് മാറി
മിഴികളിൽ നീ ഒരു കിനാവായ്  തഴുകിമായുകയോ
ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായ്
ജന്മവീണയിലേകമായ് സ്വരമന്ത്രണം നീയേ
സഖിയേ സഖിയേ(ധോം ര ര ധിം  ധോം ര ര ധിം)
രി ഗ മ പ  പ പ  ധ രി ഗ മ പ  പ പ ധ രി ഗ മ ഗ ഗ നി സ ആ
രാവോർമ്മയെ തൊടും സ്നേഹമേ
നീയെന്നിലെ ഇരുള് മാറ്റിടവേ
ഉരുകുമോരോ ജീവനിൽ നനവ് തന്നിടവേ
അടരുവാനരുതാതെൻ്റെ ഹൃദയം ഉലയുകയായ്
സഖിയേ സഖിയേ  (ധോം ര ര ധിം  ധോം ര ര ധിം)

മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ
തൂനെറ്റിമേൽ അണിയും കുങ്കുമമായ്
നിഴലുപോലെൻ പാതയിൽ പതിയെ വന്നിടവേ
മതിവരാതനുരാഗത്തിൽ മനമിതലിയുകയായ്
ധോം ര ര ധിം  ധോം ര ര ധിം
ഒരു നിലാമഴ പോലെ അരികിലണയുകയായ് നീ
പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ
മെല്ലെ മെല്ലെ എൻ്റെ മൗനങ്ങളിൽ പ്രണയമായ് മാറി
മിഴികളിൽ നീ ഒരു കിനാവായ് തഴുകിമായുകയോ
ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായ്
ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ
സഖിയേ സഖിയേ  (ധോം ര ര ധിം  ധോം ര ര ധിം)