Notice: file_put_contents(): Write of 637 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Jayasurya - Aashichavan | Скачать MP3 бесплатно
Aashichavan

Aashichavan

Jayasurya

Альбом: Punyalan Agarbathis
Длительность: 3:12
Год: 2013
Скачать MP3

Текст песни

ആശിച്ചവനാകാശത്ത്ന്ന് ഒരാനേ കിട്ട്യേ
ആകാശോം കൂടെപ്പോന്നേ
ആനക്കിനി ആളാവാനൊരു പൂരം വന്നേ
ആ പൂരം ഇന്നാണന്നേ
പണ്ട് തൊട്ടേ പന്തലുണ്ടേ
പറഞ്ഞൊരുക്കിയ ചെണ്ടക്കാരും
ദൂരെയല്ലെൻ നെഞ്ചകത്താണാരും കാണാ തൃശൂർപൂരം
ആശിച്ചവനാകാശത്ത്ന്ന് ഒരാനേ കിട്ട്യേ
ആകാശോം കൂടെപ്പോന്നേ

പൂരത്തിലെപ്പോഴും ആയിരം കാഴ്ച്ചകൾ
ആലവട്ടക്കുടകൾ
താലം താളം മേളം ആൾക്കൂട്ടം
എങ്കിലീ പൂരവും പുഞ്ചിരിപ്പൂക്കളെ
തൊട്ടു വിളിച്ചുണർത്താൻ
കൈകൾ നീട്ടും സുഗന്ധപൂരം
ഓ ഹോയ്ഹോയ് ചന്ദനം കൊണ്ടേ
ഓ ഹോയ്ഹോയ് പൊൻതിരി ഉണ്ടേ
ഓ ഹോയ് നിന്നിടം ഹോയ് ചെന്നിടം
ഹോയ് നല്ലൊരു പൂരം തീർക്കാൻ(പൂരം തീർക്കാൻ)
അങ്ങനെ
ആശിച്ചവനാകാശത്ത്ന്ന് ഒരാനേ കിട്ട്യേ
ആകാശോം കൂടെ പോന്നേ

ഇത്തിരി കത്തുന്ന കുഞ്ഞു പുകച്ചുരുൾ
തൂമുകിലായുയരും
കാറ്റിൻ ഒപ്പം ലോകം ചുറ്റീടും
ചെമ്പകമല്ലിക പൂവുകൾ നാണിക്കും
ചന്ദന വാസനയിൽ
നാടും വീടും ചൂടും നൈർമ്മല്യം
ഓ ഹോയ്ഹോയ് പൊൻകനവാകെ
ഓ ഹോയ്ഹോയ് പൊൻ കുടമാറ്റം
ഓ ഹോയ് കെട്ടിലും ഹോയ് മട്ടിലും
ഹോയ് മ്മടെ ജീവിതമാകെപ്പൂരം
ആശിച്ചവനാകാശത്ത്ന്ന് ഒരാനേ കിട്ട്യേ
ആകാശോം കൂടെ പോന്നേ
ആനക്കിനി ആളാവാനൊരു പൂരം വന്നേ
ആ പൂരം ഇന്നാണന്നേ
പണ്ട് തൊട്ടേ പന്തലുണ്ടേ
പറഞ്ഞൊരുക്കിയ ചെണ്ടക്കാരും
ദൂരെയല്ലെൻ നെഞ്ചകത്താണാരും കാണാ തൃശൂർപൂരം
ആശിച്ചവനാകാശത്ത്ന്ന് ഒരാനേ കിട്ട്യേ
ആകാശോം കൂടെപ്പോന്നേ