Chirapunji (From Saina Music Indie)
Nihal Sadiq
2:41കസവിനാലെഴുതുമാ കവിതകളൊഴുകണ മിഴികളുമായ് നറുനിലാവുതിരുമാ കനവുകൾ തുന്നിയ ഹൃദയവുമായ് വഴിനീളെ നിൽക്കും പനിമലരായ് പൂത്ത ചില്ലകൾ കുടയുകയായ് തിരമാല നോൽകും ചിന്തകളിൽ മഞ്ഞുതുള്ളികളായ് പ്രണയമേ പ്രണയമേ മുഹബ്ബത്തിനലകളിൽ ഉയരുകയായ് ഹൃദയവും ഹൃദയവും ഇണങ്ങിയ പറവകളായ് പ്രണയമേ പ്രണയമേ മർഹബ ചൊരിയുമി മുകിലുകളായ് മിഴികളും മൊഴികളും പതിയേ അലിയുകയായ് ഇരവുകളിൽ ഇലപൊഴിയും ചില്ലുജാലക വാതിലിലേ അഴികളിലാ വിരലുകളെ കോർത്തു വെച്ചതുപോലെ പ്രണയനിലാ മഴപൊഴിയേ ചിമ്മുമീകൺപീലിയിലേ നനവുകളാ വിരലുകളിൽ ചേർത്തു വച്ചാലെന്തേ പ്രണയമേ പ്രണയമേ മുഹബ്ബത്തിനലകളിൽ ഉയരുകയായ് ഹൃദയവും ഹൃദയവും ഇണങ്ങിയ പറവകളായ് പ്രണയമേ പ്രണയമേ മർഹബ ചൊരിയുമി മുകിലുകളായ് മിഴികളും മൊഴികളും പതിയേ അലിയുകയായ്