Ayyayyo
Karthik
4:38വെള്ളിൽപ്പറവകളായ് നാം പൊങ്ങിപ്പടരാം വര്‍ണ്ണം വിതറിയ വാനില്‍ തമ്മില്‍ കലരാം പോകാം പോകാം വാർമുകിലായ് ആടാം പാടാം ആ മലര്‍വനിയില്‍ ഒന്നാകാം എന്നാളും ഉടലുകള്‍ പലതെന്നാലൊരുപോലാമുയിരാകാം വെള്ളിൽപ്പറവകളായ് നാം പൊങ്ങിപ്പടരാം വര്‍ണ്ണം വിതറിയ വാനില്‍ തമ്മില്‍ കലരാം പോകാം പോകാം വാർമുകിലായ് ആടാം പാടാം ആ മലര്‍വനിയില്‍ ഒന്നാകാം എന്നാളും ഉടലുകള്‍ പലതെന്നാലൊരുപോലാമുയിരാകാം ഇതുവരെ നാം കളിചിരിയില്‍ കാലം പോകുമിടവഴിയില്‍ ഇളവെയിലില്‍ പൊടിമഴയില്‍ ഓരോ കേളി തുടരുകയായ് അകലാതെ മൺമടിത്തട്ടില്‍ ഒരുമ പുലരാന്‍ ഭാവുകമരുളാം മാനത്തില്‍ പറക്കാതെ അരികില്‍ വിരിയും മാധുരി നുണയാം മനസ്സാം വാനില്‍ ഉഷസ്സായ് നീളെ വിടർത്താം നേരൊളി സാനിധപ മപധ മപഗമ രിനിരിസസ സമമഗഗ ഗമമ പധനിസസാ വെള്ളിൽപ്പറവകളായ് നാം പൊങ്ങിപ്പടരാം വര്‍ണ്ണം വിതറിയ വാനില്‍ തമ്മില്‍ കലരാം ചിതറരുതേ പലവഴിയില്‍ വീശും കാറ്റിന്‍ ഇതളുകളായ് തുടരണമീ പദചലനം ഓരം ചേര്‍ന്നു തരളിതരായ് ഉണർവ്വോടെ വെൺവിഹായസ്സില്‍ ചിറകു നിവരും തേന്‍ കുരുവികളായ് മോഹത്താല്‍ മറക്കാതെ ഹൃദയനിറവില്‍ സാന്ത്വനമണിയാം തമസ്സാം ശോകമകറ്റാം സ്നേഹ വചസ്സാല്‍ ജീവനില്‍ ആആആആ വെള്ളിൽപ്പറവകളായ് നാം പൊങ്ങിപ്പടരാം വര്‍ണ്ണം വിതറിയ വാനില്‍ തമ്മില്‍ കലരാം പോകാം പോകാം വാർമുകിലായ് ആടാം പാടാം ആ മലര്‍വനിയില്‍ ഒന്നാകാം എന്നാളും ഉടലുകള്‍ പലതെന്നാലൊരുപോലാമുയിരാകാം ഉം ഉം ഉം ഉം