Kanalukal Aadiya

Kanalukal Aadiya

Vidyasagar, Shreekumar Vakkiyil, & Sujatha Mohan

Длительность: 4:37
Год: 2025
Скачать MP3

Текст песни

കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതു കിന്നാരം
ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം
കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ഇതു സമ്മാനം
ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം
അഴകിന്‍ പുഴ നീ ഒഴുകി അരികില്‍
മധുവും വിധുവും മനസ്സിന്‍ തളിരില്‍ ഹോയ്
കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതു കിന്നാരം
ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം

എരിവോ തീരാനെന്നും ചേരും മധുരം പോലെ
എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ നീ
എരിയും വേനല്‍ ചൂടില്‍ ഉള്ളം ഉരുകും നാളിൽ
മാരിനാദം നീയേ ഞാനൊന്നറിയാതെ
ഹേയ് ഇളം തെന്നല്‍ പുണരും ചേല് നീ
ഒ ഓ മുളം തണ്ടില്‍ നിറയും പാട്ടു നീ
ഓ പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുന്നോ
തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ
കനവുകളായിരമുള്ള പെണ്ണിനു സമ്മാനം
ആഹാ ഇതു സമ്മാനം ഓഹോ
ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം

ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ
മണ്ണില്‍ മൗനം വാഴും നേരം നാമൊന്നായ്
കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ
ചേരാനേതോ മോഹം മെല്ലെ കൊഞ്ചുന്നോ
ഹേയ് കടക്കണ്ണില്‍ നിലവായ് മിന്നി നീ
ഹേ ഹേയ് ഒരുക്കുന്നോ മലരിൻ ചില്ലമേല്‍
കുളിരും ചൂടി കിളി കാണാതെ മൊഴി മീട്ടാതെ
ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ ഹോയ്
കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതു കിന്നാരം
ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം
കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ഇതു സമ്മാനം
ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം
അഴകിന്‍ പുഴ നീ ഒഴുകി അരികില്‍
മധുവും വിധുവും മനസ്സിന്‍ തളിരില്‍