Pulari Virinju

Pulari Virinju

Vishnu Vijay

Альбом: Ambili
Длительность: 4:13
Год: 2019
Скачать MP3

Текст песни

പുലരിവിരിഞ്ഞു മെല്ലേ
കിളികൾ കുറുകുന്നൂ
അകമേ അകമേ ആരോ
ചിറകു കുടയുന്നൂ
പാതിഭൂമീ പാതിയാകാശം
കൂടെ ഞാനും
ദൂരെ ദൂരേയേതോ
കിളികൾ കുറുകുന്നു
അകമേ അകമേയാരോ
ചിറകു കുടയുന്നു

കാതം തോറും നോവോ മായുന്നു
മിഴികൾ തെളിയുന്നു
ഗതകാലമേ ബലമേകുമോ
ഈ യാത്രാ നീളേ

കുഞ്ഞുതുമ്പീ കുഞ്ഞു തുമ്പീ കുഞ്ഞുപൂവിനുള്ളം കണ്ടോ
മഞ്ഞുമഴത്തുള്ളി നിന്നെ തഴുകിയോ
ഇല്ലിമുളം ചില്ലകളിൽ പുല്ലാങ്കുഴലൂതും കാറ്റേ
കുന്നിറങ്ങി കൂടെവന്നു പാടുമോ

ഉയരെ ഉയരെ സൂര്യൻ
മയങ്ങിയുണരുന്നൂ
അകമേ അകമേ താനേ
ചിറകു വിരിയുന്നു

ഓഹോഹോ. ഓഹോഹോ
ഓഹോഹോ. ഓഹോഹോ
പാതിഭൂമീ പാതിയാകാശം
കൂടെ ഞാനും

ഉയരെ ഉയരെ സൂര്യൻ
മയങ്ങിയുണരുന്നൂ
അകമേ അകമേ താനേ
ചിറകു വിരിയുന്നു

മനമാകവേ പുതുശോഭയായ്
നിറയുന്നേ വീണ്ടും
ശലഭങ്ങളേ പുളിനങ്ങളേ
തിരയുന്നേ