Nagumo
Hesham Abdul Wahab
2:40അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ അകമേ തെളിഞ്ഞ ചെറു പൊൻ ചിരാതു പടുതിരിയായ് ആളുകയോ അടരാതെ ചേർന്നു തുടരാൻ കൊതിച്ചതൊരു പാഴ്ക്കഥയാവുകയോ അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ സമ സമ പ ധ പ ധ രി മ രി മ പ ധ സ ഈ വേനൽ വെയിൽ ചൂടേറ്റിടും നിൻ മാനസം രാക്കാറ്റേൽക്കെയും (രാക്കാറ്റേൽക്കെയും ) പൊള്ളുന്നതിൻ ( പൊള്ളുന്നതിൻ) പോരുൾ തേടണം സ്വയം ഏതപൂർവ്വരാഗമീകാതുകൾ തലോടിലും കേൾപ്പതെന്നുമാത്മഭൂതമാം രണാരവം അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ ഇരുൾ പടരുന്നോ