Vaathil Melle

Vaathil Melle

Rajesh Murugesan

Длительность: 4:41
Год: 2013
Скачать MP3

Текст песни

വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
വന്നെൻ ജീവനിലേറിയതാരോ?
കാറ്റിൽ കണ്ണിമതെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ?
ഒരു നാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകൾ കാണുവതാരോ?
കള്ളങ്ങൾ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും
നിഴലായി കൂടെ നടക്കുവതാരോ?

വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
വന്നെൻ ജീവനിലേറിയതാരോ?
കാറ്റിൽ കണ്ണിമതെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ?

കഥയിലോ കവിത എഴുതിയോ
പ്രണയം പകരുവാൻ കഴിയുമോ?
മനസിനതിരുകൾ മായും അനുഭവം
അത് പറയുവാൻ കഴിയുമോ?
ഓർക്കാതെ ഓരോന്നോതി നിന്നെ ഞാൻ നോവിച്ചാലും
മിണ്ടാതെ കണ്ണിൽ നോക്കി പുഞ്ചിരിച്ച സഖി
ഞാൻ തേടാതെന്നെ തേടി എന്നോരം വന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ

വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
വന്നെൻ ജീവനിലേറിയതാരോ?
കാറ്റിൽ കണ്ണിമതെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ?

പറയുവാൻ കുറവ് പലതുമേ
നിറയുമൊരു വെറും കണിക ഞാൻ
കരുതുമളവിലും ഏറെ അരുളിയോ
അനുരാഗമെന്നുയിരിൽ നീ?
ഞാനെന്നെ നേരിൽ കാണും കണ്ണാടി നീയായി മാറി
അപ്പോഴും തെല്ലെൻ ഭാവം മാറിയില്ല സഖി
എന്നിട്ടും ഇഷ്ട്ടം തീരാതിന്നോളം നിന്നില്ലെ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ

വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
വന്നെൻ ജീവനിലേറിയതാരോ?
കാറ്റിൽ കണ്ണിമതെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ?
ഒരു നാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകൾ കാണുവതാരോ?
കള്ളങ്ങൾ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും
നിഴലായി കൂടെ നടക്കുവതാരോ?