Into The Roots - Nenjakame

Into The Roots - Nenjakame

Vishnu Vijay & Shankar Mahadevan

Альбом: Ambili
Длительность: 4:02
Год: 2019
Скачать MP3

Текст песни

നെഞ്ചകമേ നെഞ്ചകമേ
പുഞ്ചിരിതൻ പാൽമഴ താ
നാൾവഴിയേ നാം അണയേ
ഊയലിടാൻ കാറ്റല താ
സായൂജ്യമായിന്നിതാ
ഈ ഭൂമി പാടുന്നേ
താരാട്ടും പാട്ടിൻ ഈണമായ്
ഭാരങ്ങൾ  ഇല്ലാതെ നാം ഭാവാർദ്രമായ്
വീണുമറിയാൻ ജലകണമിവിടെ
ഒന്നു ചേക്കേറാൻ കൂടു തന്നൊരിടമിവിടെ
മെല്ലെ വിരിയാൻ കാത്ത ചിരിയിവിടെ
പൊൻ കിനാനാളം മിന്നി നിന്ന തണലിവിടെ

താരവും മന്ദാരവും
കൺമുനകളിലഴകെഴുതി
സല്ലാപമായ് സംഗീതമായ് വെണ്ണിലവും തെന്നലും
ആദ്യമായ് ഇന്നാദ്യമായ്
എൻ കരളിതിൽ നദിയൊഴുകി
പുൽനാമ്പുപോൽ ഉൾനാമ്പിലും നീരണിയാ വൈരമായ്
നൊമ്പരമോ മറനീക്കി മൂകമായ്
ഓരോ നിനവുകളും സാന്ത്വനമായ്
പകൽ വന്നുപോയ് വെയിൽ വന്നുപോയ് (ഓ)
ഇരുൾ വന്നുപോയ് നിഴൽ വീണുപോയ് (ഓ)
മഴത്തുള്ളിയായ് തുളുമ്പുന്നിതാ
നീയും ഞാനും

ആ ആ ആ