Omal Kanmani

Omal Kanmani

Sachin Warrier

Длительность: 3:38
Год: 2015
Скачать MP3

Текст песни

ഓമൽ കണ്മണി മഴമേഘം പോലെ നീ
കാണാതിന്നു ഞാൻ മിഴിരണ്ടും മൂടിടാം
മായാതിന്നു നിൻ  മഴവില്ലായ്‌ മാറിടാം
ഇന്നെന്നിൽ ചേരാനായ്
അകലെ നിന്നൊഴുകീടും പുഴപോൽ
പ്രിയസഖി നീ
ഓമൽ കണ്മണി മഴമേഘം പോലെ നീ
കാണാതിന്നു ഞാൻ  മിഴിരണ്ടും മൂടിടാം
മായാതിന്നു നിൻ  മഴവില്ലായ്‌ മാറിടാം

കാണാദൂരം അകലുമ്പോൾ
തിരികെ വരുവാനീ വഴി നിന്നില്ലേ
തീരാ മർമ്മരം ഉയരും നീ ഇരവിൽ
ചിരിതൻ കൂടുമൊരുക്കീല്ലേ
മഞ്ഞുകൊണ്ട് മറയും നീ നേരമെൻ്റെ മനസ്സിൽ
ജാലകങ്ങളിലെ മായാവർണ്ണമായി നീ
തീരാതെ പെയ്യാനായ് കൊതിയോടെ
ഇനിയെന്നും വരുമോ
നറുമഴ നീ
ഓമൽ കണ്മണി മഴമേഘം പോലെ നീ
കാണാതിന്നു ഞാൻ മിഴിരണ്ടും മൂടിടാം
മായാതിന്നു നിൻ മഴവില്ലായ്‌ മാറിടാം

താരാജാലം നിറയുന്നു മനസ്സിൽ
മലരായ് പൂത്തുവിളങ്ങുന്നു
സ്നേഹച്ചെണ്ടുകൾ പൊഴിയാതെ കരുതും
വഴികൾ കൂടെ നടന്നില്ലേ
കാത്തിരുന്നൊരിട നെഞ്ചിൻ
കൂട്ടിനുള്ളിലിനിയെൻ
നല്ല പാതിമലർ നീയിന്നെൻ്റെയല്ലയോ
ഈ ജന്മം സാർത്ഥകമായ്
അകതാരിൽ ഇനിയെന്നും നിറയും
മമസഖി നീ
ഓമൽ കണ്മണി മഴമേഘം പോലെ നീ
കാണാതിന്നു ഞാൻ മിഴിരണ്ടും മൂടിടാം
മായാതിന്നു നിൻ  മഴവില്ലായ്‌ മാറിടാം
ഇന്നെന്നിൽ ചേരാനായ്
അകലെ നിന്നൊഴുകീടും പുഴപോൽ
പ്രിയസഖി നീ