Kaarmukilin
Rahul Raj
4:22ആ ആ, ആ മൂവന്തി ചായും തീരം തേടി ദൂരെ മണലോരം പാദം തൊട്ടു മെല്ലെ നീയും അതിലേതോ മൗനം തേടുന്ന പോലെ തിര മെല്ലെ പുൽകീ നിൻ വിരലിൽ അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായ് അന്നേതോ വിങ്ങൽ വേരോടീ ആ, ആ, ആ പതിയെ പതിയെ ചെല്ലക്കാറ്റിൻ തേരിൽ ഒഴുകും തൂവൽ പോലെ നീ തിരയെപ്പോലെ മൺകര തൻ മേലെ ഒന്നാകാനോ തോന്നുന്നൂ ആ, ആ രേ പുല്പായിൽ മീതേ ചായും മാനസമേ നീ മഴയായ് വാങ്ങുന്നെന്നുടെ ശൃംഗാരം പറയൂ നീ, സൗഹൃദമൊരു പ്രണയക്കാറ്റായോ?, അറിയില്ലാ എന്നാണിതു തോന്നിയതറിയില്ലാ ആ, ആ പകലും ഇരവും തെളിനിഴലായ് കൂടെ തോളിലുരുമ്മും പെണ്ണേ നീ പിരിയാൻ നിന്നോ, വയ്യാതേതോ, പ്രണയം വന്നോ നിൻ നെഞ്ചിൽ? (ആ രെ) എൻ മനസ്സിൻ കോണിൽ ഒരു മായാവർണ്ണം തീർക്കും തെളിയും മിന്നൽ പോലെ നിന്റെ മുഖം (ആ), പറയൂ നീ സൗഹൃദമൊരു പ്രണയക്കാറ്റായോ, അറിയില്ലാ എന്നാണിതു തോന്നിയതറിയില്ലാ മൂവന്തി ചായും തീരം തേടി ദൂരെ മണലോരം പാദം തൊട്ടു മെല്ലെ നീയും അതിലേതോ മൗനം തേടുന്ന പോലെ തിര മെല്ലെ പുൽകീ നിൻ വിരലിൽ അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായ് അന്നേതോ വിങ്ങൽ വേരോടീ താ ന ന്നാ, നാ നാ, നാ നാ നാ (നാ, രാ രാ) താ ന ന്നാ, നാ നാ, നാ നാ നാ പറയൂ നീ താ ന ന്നാ, നാ നാ, നാ നാ നാ അറിയില്ല എന്നാണിതു തോന്നിയതറിയില്ലാ